പേരിനു പിന്നിൽ
പത്മനാഭസ്വാമിക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം കാടായിരുന്നു. അനന്തൻ കാട് (ആനന്ദൻ കാട്) എന്നാണതറിയപ്പെട്ടിരുന്നത്.[5] ഈ സ്ഥലത്തിനടുത്തായി മിത്രാനന്ദപുരം എന്ന സ്ഥലത്തെ ക്ഷേത്രത്തിന് പത്മനാഭസ്വാമിക്ഷേത്രത്തിനേക്കാൾ പഴക്കമുണ്ട്. ഇത് ഒരു ജൈനക്ഷേത്രമായിരുന്നു. ഈ ക്ഷേത്രം ബുദ്ധന്റെ ശിഷ്യനായിരുന്ന അനന്ദന്റേതായിരിക്കാം എന്ന് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു. തിരുവനന്തപുരം എന്നതിന്റെ ആദിരൂപം തിരു അനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള പറയുന്നു. [6] അതിനെ പിന്താങ്ങുന്ന നിരവധി പുരാരേഖകളും ഉണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിനടുത്തുള്ള മിത്രാനന്ദപുരം ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. മിത്രാനന്ദപുരം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ശിലാരേഖകളിൽ തിരുവനന്തപുരത്തിനു തിരു ആനന്ദപുരമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ ക്ഷേത്രത്തിനു പത്മനാഭസ്വാമിക്ഷേത്രത്തേക്കാൾ പഴക്കമുണ്ട്. മൂലരൂപം ബുദ്ധമതത്തോട് ബന്ധപ്പെട്ടതാണ്. തിരുവാനന്ദപുരം എന്ന് മതിലകം രേഖകളിലും പരാമർശിച്ചുകാണുന്നുണ്ട്. എന്നാൽ ‘അനന്തന്റെ നാട്’ എന്നതാണ് ഇതിന് കാരണം എന്ന് ആധുനിക കാലത്ത് പരാമർശിച്ചു വരുന്നുണ്ട്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമി ക്ഷേത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. 1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമർശിക്കപ്പെട്ടിരുന്നു[7]. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും, വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും പലപ്പോഴും ട്രിവാൻഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.
തിരുവനന്തപുരം നഗരത്തിന്റെ അതിപുരാതനമായ കച്ചവട ചരിത്രം ക്രി.മു 1000-ആം ആണ്ടിലേക്ക് പോകുന്നു.[10] കേരളത്തിലെ മറ്റ് നഗരങ്ങൾ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത്. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. കൊച്ചി, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളുടെയത്രയും വ്യാപാരം ഇവിടെ നടന്നിരുന്നില്ല. പ്രാചീന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. ക്രി.വ. 10-ആം നൂറ്റാണ്ടിൽ ഭരണം വേണാട് രാജവംശത്തിന്റെ കീഴിൽ വന്നു. 1684 ൽ ഉമയമ്മ റാണിയുടെ കാലത്താണ് തിരുവനന്തപുരത്തുനിന്നും 32 കിലോ മീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്.[11]. തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് 1729-ൽ മാർത്താണ്ഡവർമ്മമഹാരാജാവ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത് . പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ,സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്. സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം(1834), നക്ഷത്രനിരീക്ഷണാലയം (1837) എന്നിവ നിർമ്മിച്ചത്. ആയില്യം തിരുനാളിന്റെ കാലഘട്ടത്തിൽ ജനറൽ ആശുപത്രി (1839), ഓറിയന്റൽ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കലാലയം, ആയുർവ്വേദ കോളേജ്, ലോ കോളേജ്, എന്നിവ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്[11]. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ നഗരത്തിൽ വളരെ സജീവമായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷം വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു[11]. നവോത്ഥാന സന്ദേശങ്ങളുടെ അലകൾ മുസ്ളിങ്ങളുടെ ഇടയിലും എത്തിച്ചേർന്നിരുന്നു. വക്കം അബ്ദുൾഖാദർ മൗലവിയാണ് ഇതിനു മുൻകൈയെടുത്തത്. സമുദായാംഗങ്ങൾക്കിടയിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുവാൻ 'ഇസ്ലാം ധർമപരിപാലനസംഘം', 'ജമാഅത് ഉൽ ഇർഷാദ്' എന്നിങ്ങനെ രണ്ട് സംഘടനകൾക്ക് മൗലവി ജന്മം നല്കി.[അവലംബം ആവശ്യമാണ്]മുസ്ളിങ്ങളുടെ വിദ്യാഭ്യാസപുരോഗതിയായിരുന്നു മുഖ്യലക്ഷ്യം. ഭരണമണ്ഡലങ്ങളിലും മറ്റ് ഔദ്യോഗിക രംഗങ്ങളിലും മുസ്ളിങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാക്കുവാൻ മൗലവി അക്ഷീണം പരിശ്രമിച്ചു. തത്ഫലമായി 1914-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ മുസ്ളിം എജ്യൂക്കേഷൻ ഇൻസ്പെക്ടർ, ഖുർ ആൻ അദ്ധ്യാപകൻ, അറബി മുൻഷി എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടു.[അവലംബം ആവശ്യമാണ്] അറബിപ്പരീക്ഷകളുടെ നടത്തിപ്പിനു മേൽനോട്ടം വഹിക്കുക, അറബിയിലുള്ള പാഠപുസ്തകങ്ങൾ സംശോധിച്ചു നിർദേശിക്കുക, 'അൽ ഇസ്ലാം' എന്ന അറബി മലയാള മാസികയും മുസ്ളിം എന്ന മലയാള മാസികയും പ്രസിദ്ധീകരിക്കുക തുടങ്ങിയ നാനാമുഖ പ്രവർത്തനങ്ങൾ മൗലവി തുടർന്നുപോന്നു.[അവലംബം ആവശ്യമാണ്] സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പ്രശസ്തനാക്കിയ സ്വദേശാഭിമാനി പത്രത്തിന്റെ പ്രസാധകൻ വക്കം മൗലവി ആയിരുന്നു.[12] 1931-ൽ അധികാരം ഏറ്റെടുത്ത ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്. പിന്നീട് കേരള സർവ്വകലാശാല എന്നു പുനർ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂർ സർവ്വകലാശാല ഈ കാലത്താണ് (1937) സ്ഥാപിച്ചത്[11]. 1947-ൽ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചു. 1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു. 1949ൽ- തിരു-കൊച്ചി സംയോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സംയോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു.[13] 1956 നവംബർ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.
ചരിത്രം
1962-ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ തിരുവനന്തപുരം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടിൽ ആയി മാറി. 1963-ൽ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനം വിക്രം സാരാഭായ് സ്പേസ് സെൻററിൽ നിന്ന് വിക്ഷേപിച്ചു. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ (ISRO) പല അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പിന്നീട് സ്ഥാപിച്ചു.[14] തിരുവനന്തപുരം നഗരത്തിന്റെ അടുത്ത കാലത്തെ പ്രധാന നാഴികക്കല്ലുകളിൽ ഒന്ന് 1995-ൽ ഇവിടെ സ്ഥാപിതമായറ്റെക്നോപാർക് ആണ്. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ. ടി. പാർക്ക് ആണ് .[15] . ഐ.ടി ഭീമന്മാരായഇൻഫോസിസ്,ടി.സി.എസ് എന്നിവയ്ക്ക് പുറമേ 240-ഓളം ചെറുതും വലുതുമായ കമ്പനികളിൽ ഏതാണ്ട് 30,000 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഇന്ത്യയുടെ തെക്കേ മുനമ്പിൽ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 8.5° N 76.9° E ആണ്.സഹ്യപർവ്വത നിരകൾക്കും അറബിക്കടലിനും ഇടയിലായി സ്ഥിതിചെയ്യുന്ന തിരുവനന്തപുരം സമുദ്രനിരപ്പിൽ ഉള്ള സ്ഥലമാണ്. ഭൂമിശാസ്ത്രപരമായി ഉൾനാട്, തീരപ്രദേശം എന്നിങ്ങനെ രണ്ടായി ഈ പ്രദേശത്തെ വിഭജിക്കാം. ചെറുകുന്നുകളും, താഴ്വാരങ്ങളും ചേർന്നതാണ് ഉൾനാട്. കടൽ തീരവും, പുഴകളും മറ്റും അടങ്ങുന്നതാണ് തീരപ്രദേശം. തിരുവനന്തപുരം ജില്ലയിലെതന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി തടാകം നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്. കരമനയാറുംകിള്ളിയാറും നഗരത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകളാണ്. നഗരത്തിന്റെ കിഴക്കുഭാഗത്ത് മലമ്പ്രദേശം ഉണ്ട്. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യകൂടം ആണ്. നഗരത്തിനു സമീപത്തുള്ള രണ്ട് പ്രധാന ഹിൽ റിസോർട്ടുകൾ ആണ് പൊൻമുടിയും മുക്കുന്നിമലയും.
കാലാവസ്ഥ[തിരുത്തുക]
കാലാവസ്ഥ പട്ടിക for തിരുവനന്തപുരം | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
26
29
23
|
21
29
23
|
33
31
24
|
125
31
25
|
202
29
24
|
306
28
24
|
175
28
24
|
152
28
24
|
179
29
24
|
223
29
24
|
206
29
24
|
65
29
23
| ||||||||||||||||||||||||||||||||||||
temperatures in °C precipitation totals in mm source: Weather Underground | |||||||||||||||||||||||||||||||||||||||||||||||
Imperial conversion
|
ഉഷ്ണമേഖല പ്രദേശത്തുള്ള സ്ഥലം ആയതിനാൽ വ്യത്യസ്ത ഋതുക്കൾ ഇവിടെ അനുഭവപ്പെടാറില്ല. ശരാശരി ഉയർന്ന താപനില 34 °C ആണ് . കൂറഞ്ഞത് 21 °C ഉം. വായുവിലെ ഈർപ്പം താരതമ്യേന ഉയർന്ന ഇവിടെ മഴക്കാലത്ത് അത് 90% വരെ ആകുന്നു.[17]തെക്ക്-കിഴക്ക് മൺസൂണിന്റെ പാതയിൽ കിടക്കുന്ന ആദ്യത്തെ നഗരമായ തിരുവനന്തപുരത്ത് മൺസൂൺ ആദ്യം തന്നെ മഴ തുടങ്ങും. ഒരു വർഷം ഏതാണ്ട് 1700 mm മഴ ലഭിക്കുന്ന ഇവിടെ ഒക്ടോബർ മാസത്തിൽ വടക്ക്-കിഴക്ക് മൺസൂൺ മൂലവും മഴപെയ്യുന്നു. ഡിസംബർ മാസത്തോടെ വരണ്ട കാലാവസ്ഥ തുടങ്ങുന്ന ഇവിടെ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ഏറ്റവും തണുപ്പുള്ളതായിരിക്കും. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ ഏറ്റവും ചൂടുള്ളവയും. ശരത്കാലത്ത് താപനില 20 °C വരെ താഴാറുള്ള ഇവിടെ അത് വേനൽക്കാലത്ത് 35 °C വരെ ഉയർന്ന് പോകുന്നു