PATHANAMTHITTA

പത്തനംതിട്ട ജില്ല


കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്[5] 1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്പന്തളം രാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ടകൊല്ലം,ആലപ്പുഴകോട്ടയംഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്നാട്അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.

രണ്ട് റവന്യൂ ഡിവിഷനുകൾ ചേർന്നാണ് പത്തനംതിട്ട: തിരുവല്ലയും അടൂരും . 5 താലൂക്കുകളും, 9 ബ്ലോക്കുകളും, 54 ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട. 68 ഗ്രാമങ്ങൾ ചേരുമ്പോൾ പൂർണമാകുന്നു. അടൂരും തിരുവല്ലയും പത്തനംതിട്ടയും മുനുസിപ്പാലിറ്റികളാണ്

അഞ്ച് സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രികളും മറ്റ് 43 സർക്കാർ ആയുർവേദ ആശുപത്രികളടക്കം വലിയ ആശുപത്രി ശൃംഘലയുണ്ട്. തീർത്ഥാടന സമയങ്ങളിൽ പ്രത്യേകം സജ്ജീകരിക്കുന്ന ആശുപത്രികളുമുണ്ട്. 751 സ്കൂളുകൾ അടങ്ങുന്ന വിദ്യാഭ്യാസ ശൃംഘലയും പത്തനംതിട്ടക്കുണ്ട്[8]. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ ഊർജാവശ്യങ്ങളുടെ മൂന്നിലൊരു ഭാഗം നിറവേറ്റുന്നതു്.[അവലംബം ആവശ്യമാണ്] ശബരിഗിരി (300 MW), കക്കട് (50 MW), മണിയാർ (Pvt) (7 M) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ

രൂപവത്കരണം

രൂപവത്കരണ സമയത്ത് പത്തനംതിട്ടറാന്നികോന്നികോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽനിന്നും എടുത്തതും, തിരുവല്ലയുംമല്ലപ്പള്ളിയും ആലപ്പുഴജില്ലയിൽ നിന്നും എടുത്തതാണ്. 1982 നവംബർ മാസം ഒന്നാം തീയതി ജില്ല രൂപീകൃതമായി. അന്നത്തെ പത്തനംതിട്ടയുടെ നിയമസഭാസാമാജികൻ ശ്രീ കെ കെ നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവന നൽകിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കേരളമന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം അവസരമാക്കി പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം സാധ്യമാക്കുകയും ചെയ്തു.

കൃഷി

പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബ്ബർ ഒരു പ്രധാന പങ്കു വഹിക്കുന്നു. 1992-93 കണക്ക് പ്രകാരം, തെങ്ങ് 212851 ഹെക്.നെല്ല് 5645, 6438, 4848 ഹെക്., കുരുമുളക് 4820 ഹെക്., ഇഞ്ചി 1137 ഹെക്., കൊക്കോ 671 ഹെക്., മരച്ചീനി 2616 ഹെക്.,വാഴ 6108 ഹെക്., കശുവണ്ടി 1671 ഹെക്., റബ്ബർ 61016 ഹെക്., പച്ചക്കറി 1411 ഹെക്., കൈത 161 ഹെക്., കൃഷി ചെയ്തിരിക്കുന്നു. [10] മൂന്ന് വിത്തുൽപ്പാദന കേന്ദ്രങ്ങളും അനുബന്ധ പരിശീലന കേന്ദ്രങ്ങളും കൃഷിക്കാരെ സഹായിക്കുന്നു. 62 കൃഷി ഭവനുകളും കൃഷിക്കാർക്കുവേണ്ടി ജില്ലയിലുടനീളം പ്രവർത്തിക്കുന്നു. [10] . കൂടാതെ പശുആട്പന്നിതാറാവ്കോഴി എന്നീ ജീവജാലങ്ങളെയും വളർത്തുന്നു.