ERNAKULAM

എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ലകേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരിതൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു. പെരുമ്പാവൂർ മരവ്യവസായത്തിന് പേര് കേട്ട സ്ഥലമാണ്, ഈ പ്രദേശത്ത് നാനൂറോളം പ്ലൈവുഡ് വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. കാക്കനാട്ടെ ഇൻ‌ഫോപാർക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഐടി പാർക്ക് ആണ്.

നിരുക്തം

ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.

ചരിത്രം

കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർകൊച്ചി‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ 1958 ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌... തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌ . ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ്‌തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.

പൂർവ്വ ചരിത്രം

കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖം വഴി അറബികളുംചൈനക്കാരുംഡച്ചുകാരും,പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൗഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.

ഭൂമിശാസ്ത്രം

പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ തൃശൂർ ജില്ല, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യംആലപ്പുഴ ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.

പ്രമുഖ വ്യവസായസ്ഥാപനങ്ങൾ

എഫ്.എ.സി.ടിതിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം

ഭരണം

ഗോശ്രീ‍പാലം
പറവൂർ താലൂക്ക്‍, ആലുവ താലൂക്ക്കൊച്ചി താലൂക്ക്കണയന്നൂർ താലൂക്ക്മൂവാറ്റുപുഴ താലൂക്ക്കുന്നത്തുനാട് താലൂക്ക്കോതമംഗലം താലൂക്ക് എന്നിങ്ങനെ ഏഴ് താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള കാക്കനാടാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.

നഗരസഭകൾ

11 നഗരസഭകൾ ആണ് എറണാകുളം ജില്ലയിൽ ഉള്ളത്.
  1. തൃപ്പൂണിത്തുറ നഗരസഭ
  2. മൂവാറ്റുപുഴ നഗരസഭ
  3. കോതമംഗലം നഗരസഭ
  4. പെരുമ്പാവൂർ നഗരസഭ
  5. ആലുവ നഗരസഭ
  6. കളമശേരി നഗരസഭ
  7. വടക്കൻ പറവൂർ നഗരസഭ
  8. അങ്കമാലി നഗരസഭ
  9. ഏലൂർ നഗരസഭ
  10. തൃക്കാക്കര നഗരസഭ
  11. മരട് നഗരസഭ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾ

കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി